Listen live radio

വാക്‌സിൻ എടുക്കാത്തത് എത്ര അധ്യാപകർ ആണെന്ന കാര്യത്തിൽ കൃത്യമായ കണക്കില്ലെന്ന് വി.ശിവൻകുട്ടി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും വാക്‌സിൻ എടുക്കാത്ത അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാക്‌സിൻ എടുക്കാത്തവരുടെ കൃത്യമായ കണക്കില്ലെന്നും ഏകദേശം അയ്യായിരത്തോളം അധ്യാപകർ ഇനിയും വാക്‌സിൻ എടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്നും എത്രയും പെട്ടന്ന് വാക്‌സിൻ പൂർത്തിയാക്കണെമന്നും അദ്ദേഹം പറഞ്ഞു.

വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. എന്നാൽ, കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുമ്പോഴും വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ലാത്തതിനാൽ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് വകുപ്പ്. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

അതേസമയം, സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ടെന്നും തീരുമാനമാകുമ്പോൾ അറിയിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പളയിലെ വിദ്യാർത്ഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave A Reply

Your email address will not be published.