Listen live radio

കൊവിഡ് 19 : കൂടുതൽ ജാഗ്രത വേണമെന്ന് കലക്ടർ

after post image
0

- Advertisement -

കൽപ്പറ്റ : ഉറവിടമറിയാത്ത ഒരു രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് ജില്ലാ കളക്ടർ ഡോ:അദീല അബ്ദുള്ള. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രതിസന്ധി എത്ര കാലം നീണ്ടു നിൽക്കുമെന്ന് പറയാൻ കഴിയില്ല. ലോക്ക് ഡൗൺ ഏറെക്കുറെ പിൻവലിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും കളക്ടർ പറഞ്ഞു. വയനാട്ടിൽ നിന്നും സ്ഥലം മാറി പോകുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കും മറ്റു മാധ്യമപ്രവർത്തകർക്കും നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ലോക്ക്ഡൗണിൻ്റെ ആദ്യ ആഴ്ചകളിൽ സ്വീകരിച്ചിരുന്ന ജാഗ്രത യെക്കാൾ ഇരട്ടി ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് കൂടുതൽ ആശങ്ക കാരണമാകുന്നത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രതിസന്ധി എത്രകാലം തുടരും എന്ന് വ്യക്തം ആവാത്ത അവസ്ഥയാണെന്നും കളക്ടർ പറഞ്ഞു.

വയനാടിനെ സംബന്ധിച്ച് സമ്പർക്ക രഹിത രോഗികളാണ് കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഏതുസമയവും അത്തരമൊരു സാഹചര്യം പ്രതീക്ഷിക്കണമെന്നും കളക്ടർ പറഞ്ഞു. ക്വാറൻ്റൈൻ ലംഘനം ഉണ്ടായില്ലെങ്കിൽ ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. വയനാട്ടിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി. േശേഖർ, ജനം ടി.വി റിപ്പോർട്ടർ ഐസൻ ജോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കോവിഡ് കാലത്ത് യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിൽ കെ ടി മികച്ച പ്രവർത്തനമായിരുന്നുവെന്നും കലക്ടർ പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻറ് കെ.. സജീവൻ അധ്യക്ഷനായിരുന്നു. നിസാം കെ അബ്ദുല്ല, ടി.ജെ. ജെയിംസ് , കമൽ തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.