Listen live radio

കോപ്റ്റർ അപകടം; സായ് തേജയുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

after post image
0

- Advertisement -

 

 

കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലാൻസ് നായിക് ബി. സായ് തേജയുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.

അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു സായ് തേജ. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേരാണ് കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. സായി തേജ ഉൾപ്പടെ അഞ്ചു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു വരികയാണ്.

 

Leave A Reply

Your email address will not be published.