Listen live radio

ജില്ലയിൽ 110 പേർക്ക് കൂടി കോവിഡ്

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 110 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 203 പേർ രോഗമുക്തി നേടി. 2 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134051 ആയി. 132027 പേർ രോഗമുക്തരായി. നിലവിൽ 1259 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1169 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 738 പേർ ഉൾപ്പെടെ ആകെ 11344 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 971 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 26, മാനന്തവാടി 12, മുട്ടിൽ 9, കൽപ്പറ്റ 8, എടവക, നെന്മേനി 7 വീതം, ബത്തേരി 6, മുള്ളൻകൊല്ലി 5, അമ്പലവയൽ, കോട്ടത്തറ, പൂതാടി 4 വീതം, പൊഴുതന 3, നൂൽപ്പുഴ, തൊണ്ടർനാട്, മേപ്പാടി, മീനങ്ങാടി, മൂപ്പൈനാട് 2 വീതം, തരിയോട്, വെള്ളമുണ്ട, പനമരം, തവിഞ്ഞാൽ, തിരുനെല്ലി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

Leave A Reply

Your email address will not be published.