Listen live radio

അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ മലയാളം പോസ്റ്റർ റിലീസ് ചെയ്തു

after post image
0

- Advertisement -

 

 

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ഡിസംബർ 17ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ ട്രെയ്ലർ ഡിസംബർ ആറിന് റിലീസ് ചെയ്തു.

ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ കഥാപാത്രമായ ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് എത്തുന്നു. കള്ളക്കടത്തുകാരനായ പുഷ്പരാജായി അല്ലുവും. 250 കോടി ബജറ്റുള്ള ചിത്രത്തിൽ 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിക്കുന്നത്. പോളണ്ട് സ്വദേശി മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിക്കുന്നത്. ഓസ്‌കർ ജേതാവ് റസൂൽ പൂക്കുറ്റി സൗണ്ട് ഡിസൈൻ. ചിത്രസംയോജനം കാർത്തിക് ശ്രീനിവാസ്. പീറ്റർ ഹെയ്നും രാം ലക്ഷ്മണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

Leave A Reply

Your email address will not be published.