Listen live radio

കോഴിക്കോട് കൂടുതൽ നിക്ഷേപം കൊണ്ടു വരും: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

after post image
0

- Advertisement -

 

 

കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. മീഞ്ചന്തയിൽ തുടങ്ങാൻ പോവുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആയിരക്കണക്കിന് പേർക്ക് ഇത് വഴി പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ ചേമ്പർ ഓഫ് കൊമേഴ്സ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂസഫലി. നേരത്തെ കേരളത്തിലേക്ക് ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ട് വരുമെന്ന് യൂസഫലി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും കോഴിക്കോടും മാളുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.