Listen live radio

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യയുടെ ബന്ധുക്കൾ

after post image
0

- Advertisement -

 

 

ന്യൂഡൽഹി: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കൾ മുറിച്ചുമാറ്റിയതായി പരാതി. ഭാര്യയുടെ ബന്ധുക്കൾക്ക് എതിരെ തട്ടിക്കൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും പോലീസ് കേസെടുത്തു.

ഡൽഹിയിലെ രാജോരി ഗാർഡനിലാണ് സംഭവം. സാഗർപുർ സ്വദേശികളായ യുവാവും യുവതിയും നാളുകളായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല. ഇതോടെ ഡൽഹിക്ക് പുറത്ത് പോയി ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. തുടർന്ന് രാജോരി നഗറിലെത്തി വാടക വീട് എടുത്ത് താമസം ആരംഭിച്ചു.

യുവതിയുടെ വീട്ടുകാർ ഇവർ താമസിക്കുന്ന ഇടം കണ്ടെത്തുകയും അവിടെ എത്തി യുവാവിനെ മർദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു എന്നാണ് പരാതി. ഡൽഹി സഫദ്ര്ജംഗ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഇതിനിടെ പരാതി നൽകിയിട്ടും ആദ്യ ഘട്ടത്തിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് രണ്ടു പൊലീസുകാരെ സസ് പെൻഡ് ചെയ്തു.

 

Leave A Reply

Your email address will not be published.