Listen live radio

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ജനുവരി മൂന്നിന് ആരംഭിക്കും

after post image
0

- Advertisement -

 

 

 

തൊടുപുഴ: ജില്ലയിലെ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ജനുവരി മൂന്നിന് ജില്ലയിൽ ആരംഭിക്കും. 15 മതുൽ 18 വയസ്സുവരെയുള്ള 51,000 കുട്ടികൾക്കുള്ള വാക്‌സിനാണ് വിവിധ ക്യാമ്പുകളിൽ ഒരുക്കുന്നത്. ഇടുക്കി ജില്ലയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.

കുട്ടികൾക്കുള്ള വാക്സിനേഷന് മുൻഗണന നൽകിക്കൊണ്ട് നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. എത്രയും വേഗം കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തുന്നത്.

 

Leave A Reply

Your email address will not be published.