Listen live radio

മദ്യപിക്കുന്നവര്‍ 5 കൊല്ലത്തില്‍ കേരളത്തിലെ ഖജനാവിലേക്ക് നല്‍കിയത് 46,564 കോടി രൂപ

after post image
0

- Advertisement -

തിരുവനന്തപുരം: കേരളത്തിന്‍റെ ഖജനാവിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മദ്യത്തിലൂടെ വന്നത്  46,546.13 കോടി രൂപ. 016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് നല്‍കിയ വിവരാവകാശത്തിന്, ടാക്‌സ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ ഉള്ളത്. ഇതാണ് അ‍ഞ്ച് വര്‍ഷത്തെ കണക്ക് എങ്കില്‍ പ്രതിമാസം സംസ്ഥാന സര്‍ക്കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2019-20 കാലത്ത് 10,332.39 കോടിയും, 2018-19ല്‍ 9,915.54 കോടിയും ലഭിച്ചതാണ് ഏറ്റവും കൂടുതല്‍ നികുതി കിട്ടിയ വര്‍ഷങ്ങള്‍. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു.

ബെവ്‌കോയുടെ ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്‌കോയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശ രേഖ പറയുന്നു.  എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കണക്ക് ലഭ്യമല്ലെന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടി.

Leave A Reply

Your email address will not be published.