ഒമിക്രോണിന്റെ വ്യാപനം അതിവേ​ഗം; ടെലിമെഡിസിൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം: ഡോ. സൗമ്യ സ്വാമിനാഥൻ

after post image
0

- Advertisement -

കൊറോണ വെെറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേ​ഗം വ്യാപിക്കുന്ന സാഹചര്യമായതിനാൽ ആരോഗ്യ പരിചരണത്തിന്റെ ലഭ്യതയാവും  ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പു നൽകി. രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളിൽ തിരക്ക് കൂടും. ആഗോളതലത്തിൽ പുതിയ ആശങ്കകൾ ഉണർത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ആശങ്കാകുലരാകുന്ന ആളുകൾ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു. ഒമിക്രോണിന്റെ കുതിച്ചുചാട്ടത്തെ നേരിടാൻ ടെലികൺസൾട്ടേഷൻ സേവനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.