Listen live radio

അതിവേഗപാത, കോടികളുടെ പദ്ധതിയുമായി പ്രധാനമന്ത്രി പ‌‌ഞ്ചാബിലേക്ക്; തടയുമെന്ന് കർഷക സംഘടനക‌ൾ

after post image
0

- Advertisement -

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെത്തും. ഫിറോസ്പൂരിൽ വലിയ റാലിയടക്കമുള്ള പ്രവർത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. പ‍ഞ്ചാബിൽ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികൾ മോദി ഉദ്ഘാടനം നടത്തും. 42.750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇതിലൂടെ പ്രാവർത്തികമാകുക.

അതെ സമയം ഫിറോസ്പൂരിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാൻ കർഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തും.സംയുക്ത കിസാൻ മോർച്ചയിലെ പ്രധാനസംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക.

എന്നാൽ കർഷകരുടെ നീക്കം മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കർഷകസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷകൂട്ടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.