Listen live radio

‘സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണില്ല’; അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം

after post image
0

- Advertisement -

പാലക്കാട്: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറന്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു.

അതേസമയം ആരോഗ്യ വകുപ്പിലെ ഫയലുകൾ കാണാതായ സംഭവത്തിലും വീണാ ജോർജ് വിശദീകരണം നൽകി. വളരെ പഴയ ഫയലുകളാണ് കാണാതായത്. കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെഎംഎസ്സിഎൽ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകൾ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ ധനവകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധനവകുപ്പിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ നിന്ന് 500 ഫയലുകളാണ് കാണാതായത്.

Leave A Reply

Your email address will not be published.