Listen live radio

ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു

after post image
0

- Advertisement -

വയനാട് ബത്തേരി സ്വെദേശിയിൽ നിന്നും ഓൺലൈൻ  ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത 12.5 ലക്ഷം രൂപ തട്ടിയെടുത്ത ആസാം സ്വേദേശികളായ ഹബീബുൽ ഇസ്ലാം (25), ബഷ്റുൽ  അസ്ലം (24) എന്നിവരെയാണ് വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിജീഷ് പികെ യുടെ നേതൃത്തിലുള്ള പോലീസ് സംഘം മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്.

2021 ഡിസംബർ മാസം ബത്തേരി സ്വേദേശിനിക്ക് ഓൺലൈൻ വഴി ഡാറ്റാ എൻട്രി ജോലി നൽകി മാസം 35000 രൂപ ശമ്പളം നൽകാം എന്ന് വിശ്വസിപ്പിച്ചു makemytrip എന്ന വ്യാജ കമ്പനിയുടെ പേരിൽ ബന്ധപ്പെട്ട പ്രതികൾ ഉദ്ധോഗ്യാർത്ഥിനിയെ കൊണ്ട് ഡാറ്റാ എൻട്രി ജോലി ചെയ്യിപ്പിക്കുകയും തുടർന്ന് ശമ്പളം ലഭിക്കുന്നതിനായി രെജിസ്ട്രേഷൻ ചാർജ്, വിവിധ tax, പ്രോസസ്സിംഗ് ഫീ എന്നിവ അടക്കാൻ ആവശ്യപ്പെട്ട് തന്ത്ര പൂർവ്വം 12.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിക്ക് നിക്ഷേപിപ്പിച്ചു ചതിക്കുകകയാണ് ചെയ്തത്.

തട്ടിപ്പ് ആണെന്ന് മനസിലായ പരാതിക്കാരി വയനാട് സൈബർ പോലീസിൽ പരാതി നൽകുകയും പോലീസ്  കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിൽ മുംബൈ യിൽ ഉള്ള  ബാങ്ക് അക്കൗണ്ടുകളലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത് എന്നും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോണുംകൾ മുംബൈയിലാണ് പ്രവൃത്തിക്കുന്നത് എന്നും മനസ്സിലാക്കി  സൈബർ സ്റ്റേഷനിലെ ഇൻസ്‌പെകറും SCPO മാരായ സലാം കെ എ, ശുക്കൂർ PA, റിയാസ് MS, ജബലു റഹ്മാൻ, വിനീഷ C , എന്നിവരും മുംബയിലെത്തി നവി മുംബൈയിലെ ഗുൽഷൻ നഗർ എന്ന സ്ഥലത്തുള്ള ഗലിയിൽ നിന്നും ബാങ്ക് അക്കൗണ്ട് ഉടമകളായ രണ്ടു യുവാക്കളെ സഹസികമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ തട്ടിപ്പിന്റെ സൂത്ര ദരമാരെ കുറിച്ച് ചില സൂചനകൾ ലഭിക്കുകയും തുടർന്ന് മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തു രണ്ട് ദിവസം സൈബർ പോലീസ് തുടർച്ചയ്യായി നിരീക്ഷണം നടത്തിയത്തിൽ പ്രതികളുടെ ആഡംബര കാർ കണ്ടെത്തുകയും തുടർന്ന് വാഹനം തടഞ്ഞു നിർത്തി ആസാം സ്വേദേശികൾ ആയ രണ്ട് പ്രതികളെ അറസ്റ്റ് ചെയുകയും ചെയ്തു.പ്രതികളുടെ അടുക്കൽ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപയും കുറ്റ കൃത്യം ചെയ്യാനായി ഉപയോഗിച്ച 13 മൊബൈൽ ഫോൺ, നിരവധി വ്യാജ സിം കാർഡുകൾ, 3 ലാപ്ടോപ്പ്, നിരവധി ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് ബാങ്ക് പാസ്സ് ബുക്ക്‌, ചെക്ക് ബുക്ക്‌ എന്നിവയും കണ്ടെത്തി പിടിച്ചെടുത്തു.പ്രതികളുടെ BMW കാർ പോലീസ് പിടിച്ചെടുത്തു കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി.പ്രതികളുടെ മൊബൈൽ ഫോൺ പരിശോദിച്ചതിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ ആളുകളെ സമാനമായ രീതിയിൽ ഇവർ വഞ്ചിച്ചതായി വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിദേശത്ത് പോയി ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ ഉപയോഗിച്ചത്.ജോലിക്കായി ഓൺലൈൻ വഴി ബന്ധപ്പെടുന്നവർ ജാഗ്രത പാലിക്കേണ്ടതും പണം നൽകുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടതുമാണ്.

Leave A Reply

Your email address will not be published.