Listen live radio

ഒമിക്രോൺ ബാധിച്ചവരിൽ ഡെൽറ്റ വകഭേദം പിടിപെടാൻ സാധ്യത കുറവെന്ന് ഐ സി എം ആർ

after post image
0

- Advertisement -

ന്യൂഡൽഹി: ഒമിക്രോൺ ബാധിച്ചവരിൽ പിന്നീട് ഡെൽറ്റ വകഭേദം പിടിപെടാൻ സാധ്യത കുറവ്. ഐ സി എം ആർ. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.

ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെൽറ്റയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഡെൽറ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആർ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

അതേസമയം കോവിഡ് വാക്സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. കോവാക്സിന് 1200 രൂപയും കോവിഷീൽഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്സിനുകളും 275 രൂപക്ക് പൊതുവിപണിയിൽ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. അതേസമയം മെഡോണ ഒമിക്രോണിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ബൂസ്റ്റർ ഡോസ് വാക്സിനുവേണ്ടിയുള്ള ക്ലിനിക്കൽ ട്രയൽ ഇന്ന് ആരംഭിക്കും.

Leave A Reply

Your email address will not be published.