Listen live radio

ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ സൈന്യം വധിച്ചു

after post image
0

- Advertisement -

ദില്ലി: ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്.

കൊല്ലപ്പെട്ട ഭീകരരിൽ ജെയ്‌ഷെ മുഹമ്മദ് കമാന്റർ സാഹിദ് വാനിയും പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിൻറെ വലിയ വിജയമെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.

 

Leave A Reply

Your email address will not be published.