Listen live radio

ബനാരി ദിംബം ദേശീയപാതയിലും രാത്രി യാത്ര നിരോധനത്തിന് സാധ്യത

ബിജു കിഴക്കേടം

after post image
0

- Advertisement -

മൈസൂരു:ബന്നാരി-ദിംബം മേഖല വഴിയുള്ള രാത്രിയാത്രാ നിരോധന നിർദേശം ഈറോഡ് കളക്ടർ യോഗം വിളിച്ചു.
റോഡപകടങ്ങളിൽ വന്യമൃഗങ്ങൾ ചാവുന്നത് തടയാൻ ബെംഗളൂരു-കോയമ്പത്തൂർ ദേശീയപാതയിൽ ബന്നാരി-ദിംബം മേഖല വഴിയുള്ള രാത്രിയാത്ര തടയുന്നത് ചർച്ചചെയ്യാൻ തമിഴ്നാട് ഈറോഡ് ജില്ലാ കളക്ടർ ഉടൻ യോഗം വിളിക്കും.

സത്യമംഗലം കടുവസങ്കേതത്തിനു സമീപമുള്ള പൊതു ജനങ്ങളുമായാണ് ചർച്ച നടത്തുന്നത്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഫെബ്രുവരി 24-നകം റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ജില്ലാ കളക്ടർക്കു നിർദേശം നൽകിയിരുന്നു.
ദിംബം പ്രദേശത്തെ റിസോർട്ട് ഉടമകളുമായും പ്രദേശവാസികളുമായും കളക്ടർ ഒന്നിലധികം കൂടിക്കാഴ്ചകൾ നടത്തിയാരിക്കും കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുക.

പ്രദേശത്ത് വന്യമൃഗങ്ങൾക്ക് വൻതോതിൽ ശല്യമാകുന്ന തരത്തിൽ ചെറുതും വലുതുമായ നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളുള്ളതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാദ്രസ് ഹൈകോടതിയെ കോടതിയെ അറിയിച്ചിരുന്നു.
ഈറോഡ് കളക്ടർ 24-ന് റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം മദ്രാസ് ഹൈക്കോടതി കേസ് ഫെബ്രുവരി 25-ന് വീണ്ടും പരിഗണിക്കും. രാത്രികാല യാത്രാനിരോധനത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന ഹൈവേവിഭാഗം ഉദ്യോഗസ്ഥർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന സത്യമംഗലം കടുവസങ്കേതത്തിലൂടെയുള്ള എൻ.എച്ച്-958ൽ 2012-2021 കാലയളവിൽ മൂന്ന് പുള്ളിപ്പുലികൾ ഉൾപ്പെടെ 152 വന്യമൃഗങ്ങൾ അപകടത്തിൽ ചത്തതായി ജസ്റ്റിസ് വി. ഭാരതിദാസൻ, ജസ്റ്റിസ് എൻ. സതീഷ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ, കർണാടക ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു-ഊട്ടി പാതയിലും മൈസൂരു-കോഴിക്കോട് പാതയിലും നാഗർഹോളെ വനത്തിലൂടെയുള്ള മൈസൂരു- കാനൂർ കുട്ട, തോൽപ്പെട്ടി മാനന്തവാടി, മൈസൂർ മാനന്തവാടി റോഡിൽ ഹാൻപോസ്റ്റ് ബാവലി മാനന്തവാടി പാതയിലും രാത്രിയാത്രാ നിരോധനമുണ്ട്.

ബന്ദിപ്പൂരിൽ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയും നാഗർഹോളെയിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയുമാണ് യാത്രാവിലക്ക്.
അതിനാൽ, സാധാരണ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും യാത്രചെയ്യാൻ രാവിലെവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സത്യമംഗലം വനത്തിലും യാത്രാവിലക്ക് വന്നാൽ സമാനസ്ഥിതിയാകും.

Leave A Reply

Your email address will not be published.