Listen live radio

ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവത്തില്‍ വകുപ്പ് തല നടപടി

after post image
0

- Advertisement -

തിരുവനന്തപുരം: കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവത്തില്‍ വകുപ്പ് തല നടപടി.

സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ കെയറിനുമെതിരെ നടപടി സ്വീകരിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയതായും മന്ത്രി അറിയിച്ചു.

 

കഴിഞ്ഞ ബുധനാഴ്ചയാണ് ആറ് പെണ്‍കുട്ടിളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. പെണ്‍കുട്ടികളിലൊരാളെ ശനിയാഴ്ച മൈസൂരില്‍ നിന്നും മറ്റൊരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയിരുന്നു. മറ്റു നാല് പേരെ മലപ്പുറം എടക്കരയില്‍നിന്നാണ് കണ്ടെത്തിയത്.

 

ബെംഗളൂരുവില്‍നിന്ന് ട്രെയിനില്‍ പാലക്കാട്ടെത്തിയ നാല് കുട്ടികള്‍ അവിടെനിന്ന് ഓട്ടോയില്‍ എടക്കരയിലേക്കു പോകുന്നതിനിടെ, പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതിനിടെ, പെണ്‍കുട്ടികള്‍ക്കു പണം നല്‍കിയത് മലപ്പുറം എടക്കര സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി.

 

ആറ് പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. അഞ്ചുപേരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തി. മറ്റൊരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.