Listen live radio

“ഒരു ദിവസത്തെ സഹകരണം ഒരു ആയുസ്സിന്റെ സൗഹൃദം” കുടുംബശ്രീ വിമൺ റിപ്പബ്ലിക്ക് മാർച്ച് 3 ന്

after post image
0

- Advertisement -

കൽപ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തിൽ മാർച്ച് 3 ന് വിമൻസ് റിപ്പബ്ലിക്ക് നടത്തും. 2021 ഡിസംബർ 18 മുതൽ 2022 മാർച്ച് 8 വരെ സംസ്ഥാന സർക്കാർ സംസ്ഥാനത്ത് മുഴുവൻ “സ്ത്രീ പക്ഷ നവകേരളം’ എന്ന പ്രത്യേക ക്യാമ്പയിൻ നടത്തുകയാണ്. അതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയിൽ നടന്നത്. ഓൺലൈൻ ക്ലാസ്സുകൾ, സെമിനാറുകൾ, നിയമ അവബോധ പരിപാടി, കുട്ടികൾക്ക് പ്രത്യേക ജെന്റർ, വിജിലന്റ് ഗ്രൂപ്പ് പരിശീലനം, കലാജാഥകൾ, ക്യാമ്പസ് കേന്ദ്രീകരിച്ച് ജെന്റർ ക്ലബ്ബ് രൂപീകരണം, വായനാ മത്സരം, ലേഖന മത്സരം, ആരോഗ്യ വകുപ്പുമായി ചേർന്ന് കൊണ്ട് സ്ത്രീകളുടെ പ്രത്യേ ക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നടന്നു വരികയാണ്.

ഇതിനോടനുബന്ധിച്ച് മാർച്ച് മൂന്നാം തിയ്യതി വിമൻസ് റിപ്പബ്ലിക്ക് നടക്കുകയാണ്. അന്നേ ദിവസം മുഴുവൻ സ്ത്രീകളും വാർഡിൽ വ്യത്യസ്ത കേന്ദ്രങ്ങളിൽ ഒരുമിച്ച് കൂടുകയും കലാപരിപാടികൾ, മറ്റ് സാംസ്കാരിക പരിപാടികൾ നടത്തുകയും ചെയ്യും. അന്നേ ദിവസം കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പങ്കിടണമെന്നതാണ് വിമൺസ് റിപ്പബ്ലിക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബത്തിലെ ജനാധിപത്യവും കുടുംബത്തിലെ ഉത്തരവാദിത്തവും, കുടുംബ ഉത്തരവാദിത്തം കുടുംബാംഗങ്ങളുടെ മുഴുവനുമാണ് എന്നതാണ് ഇതിലൂടെ കുടുംബശ്രീ മുന്നോട്ട് വെക്കുന്ന ആശയം.

ജില്ലാ തലത്തിൽ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ സാംസ്കാരിക നേതാക്കൻമാരും, ജില്ലാ കലക്ടർ, സബ്കലക്ടർ, വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. 27 ഞായറാഴ്ച 9900 അയൽകൂട്ടങ്ങളിൽ വിമൺസ് റിപ്പബ്ലിക്ക് അജണ്ട വെച്ച് പ്രത്യേക യോഗം ചേരുകയുണ്ടായി. അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ സ്ത്രീപക്ഷ നവകേരളവുമായി ബന്ധപ്പെട്ട് പ്രത്യേക പോസ്റ്റർ ക്യാമ്പയിൻ പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം തിയ്യതി പരിപാടിയുടെ പ്രചരണാർത്ഥം റോഡ് ഷോ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രദർശനം, അതിജീവന സംഗമം തുടങ്ങിയവ ജില്ലയിലാകെ നടക്കും.

Leave A Reply

Your email address will not be published.