Listen live radio

കർഷക ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പനമരം മണ്ഡലം കോൺഗ്രസ് കമ്മറ്റി കനറാ ബാങ്കിന് മുൻമ്പിൽ ധർണ്ണ നടത്തി

after post image
0

- Advertisement -

പനമരം: കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക കർഷകർക്കെതിരെ ഉള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കുക. സർഫാസി നിയമം പിൻവലിക്കുക. തുടങ്ങിയ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പനമരം കോൺഗ്രസ് മണ്ഡലം കമ്മറ്റി കനറാ ബാങ്കിന് മുൻപിൽ ധർണാ സമരം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർ മല അദ്ധ്യക്ഷം വഹിച്ച് ഡി സി സി വൈസ് പ്രസിഡണ്ട് മംഗലശേരി മാധവൻ മാസ്റ്റാർ ധർണ്ണ ഉത്ഘാടനം ചെയ്തു.

പി.ജെ ബേബി.വാസു അമ്മാനി .തുരിത്തിയിൽ ബേബി.എം.ജി.പ്രകാശ്. സാബു നീർവാരം. എം.കെ. അഹമ്മദ് . മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്. ബീന സജി. ഷീ മമാനുവേൽ . അനിരുദ്ധൻ നീർവരം വീ ജെ ആന്റണി. ഇ ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave A Reply

Your email address will not be published.