Listen live radio

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കെ എസ് യു

after post image
0

- Advertisement -

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കെ എസ് യു. എസ് ടി പൈസ കൂട്ടുന്നതിനും എസ് ടി കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് അപമാനമാണെന്നും ഉള്ള മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം എന്നും മന്ത്രി മാപ്പു പറയണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. മന്ത്രിയുടെ വീട്ടിൽ നിന്നും കൊണ്ട് വന്ന ഔദാര്യം അല്ല കൺസഷൻ എന്നും കെ എസ് യു നേടി എടുത്ത അവകാശം ആണ് കണ്‌സഷനെന്നും അത് സംരക്ഷിക്കാൻ കെ എസ് യു മുന്നിട്ടിറങ്ങുമെന്നും പറഞ്ഞു.

കെ എസ് യു പ്രവർത്തകരിൽ നിന്നും ശേഖരിച്ച 2 രൂപകൾ മാനന്തവാടി ബസ്റ്റാന്ഡിലെ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകിയാണ് കെ എസ് യു ഗതാഗത മന്ത്രിയോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.

മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ആലിക്കൽ, കെ എസ് യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം, യൂസഫ് തോൽപ്പെട്ടി, അബ്ദുള്ള പാണ്ടികടവ്, ആൾട്രിൻ കമ്മന, അജ്മൽ പള്ളത്ത്, തേജസ് പനവല്ലി ജസീർ പാണ്ടികടവ്, ശശി പെരുവക, നിഷാദ്, എന്നിവർ സംസാരിച്ചു

 

Leave A Reply

Your email address will not be published.