Listen live radio

പൊരുന്നന്നൂര്‍ വില്ലേജ്; ജനകീയ സമിതി ചേര്‍ന്നു

after post image
0

- Advertisement -

തരുവണ:പൊരുന്നന്നൂര്‍ വില്ലേജ് തല ജനകീയ സമിതി യോഗം  ചേര്‍ന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ചര്‍ച്ചക്ക്   തുടക്കം കുറിച്ചു.വില്ലേജ് ഓഫീസര്‍ ലൈല സി.വി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍,നജുമുദ്ദീന്‍ കെ.സി.കെ,പി.പി.ജോര്‍ജ്,ഫ്രാന്‍സിസ് പുന്നോലില്‍,ഉസ്മാന്‍ പള്ളിയാല്‍,സജി എം.ഡി,എന്‍.കെ.മോഹനന്‍,തുടങ്ങിയവര്‍ സംസാരിച്ചു.

 

വില്ലേജ് പരിധിയിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷണത്തെ സംബന്ധിച്ചും  സര്‍ക്കാര്‍ ഭൂമിയുടെ  കയ്യേറ്റങ്ങളെ കുറിച്ചും  സമിതിയില്‍ ചര്‍ച്ച ചെയ്തു.പട്ടയ പ്രശ്‌നങ്ങളും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു.ഭൂസംരക്ഷണ കാര്യത്തിലും ജനക്ഷേമ പ്രവര്‍ത്തികളിലും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും  പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുളള  വില്ലേജ്തല ജനകീയ സമിതിയെ ശക്തിപ്പെടുത്താനും വില്ലേജ് ഓഫീസില്‍ പരാതി പെട്ടി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.വില്ലേജ് പരിധിയിലെ വഴി പ്രശ്‌നങ്ങളും സ്വത്തു തര്‍ക്കവും പരിഹരിക്കാന്‍ യോഗത്തില്‍ ഉപസമിതി രൂപികരിച്ചു.

 

Leave A Reply

Your email address will not be published.