Listen live radio

കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

after post image
0

- Advertisement -

 

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു.85 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍ സി സി യില്‍ ചികിത്സയിലിരിക്കെ
യാണ് അന്ത്യം.തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണന്‍ 1948ലാണ് വയനാട്ടില്‍ മാനന്തവാടി ക്കടുത്ത് വളാട്ടെ ത്തുന്നത്. മാനന്തവാടി ഹൈസ്‌കൂള്‍ പഠനകാലത്ത് കെ എസ്എഫില്‍ ചേര്‍ന്ന് സഖാവ് എ വര്‍ഗിസിനൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. സി പി എ (എം) പിളര്‍ന്നപ്പോള്‍ നക്‌സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷണന്‍ അന്ത്യംവരെ അതേ രാഷ്ട്രീയ പാത പിന്തുടര്‍ന്നു.അടിയന്തരാവസ്ഥയിലും തുടര്‍ന്നും സംസ്ഥാനത്ത് നടന്ന നക്‌സലെറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക്‌വഹിച്ചു. കായണ്ണ പോലീസ് സ്റ്റേഷന്‍ അക്രമണം മുതലുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയില്‍വാസവും അനുഭവിച്ചിരുന്നു.

വയനാട്ടില്‍ ഉള്‍പ്പെടെ ഇക്കാലത്ത് അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം സജീവമായി നിലകൊണ്ടിരുന്നു ഇദ്ദേഹം.സി പി ഐ (എം എല്‍) റെഡ് ഫ്‌ലാഗിന്റെ സംസാന കൗണ്‍സിലില്‍ ക്ഷണിതാവായിരുന്നു മരിക്കുമ്പോഴും അദ്ദേഹം. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായും കൃഷ്ണന്‍ ചുമതല വഹിക്കുന്നു.കനകയാണ് ഭാര്യ. അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍ ,അനിഷ , അനീഷ് എന്നിവര്‍മക്കളാണ്.

Leave A Reply

Your email address will not be published.