Listen live radio

പുഞ്ചിരി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

after post image
0

- Advertisement -

 

മാനന്തവാടി: ജ്യോതിര്‍ഗമയ,പോച്ചപ്പന്‍ ട്രസ്റ്റ്,ഹാര്‍ട്ട് ബീറ്റ് ട്രോമോ കെയര്‍ എന്നിവ ചേര്‍ന്ന് വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. വയനാട് സ്‌ക്വയറില്‍ നടന്ന ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബെസി പാറയ്ക്കല്‍, ടി.എ. മുഹസിന്‍, എ. സജീര്‍, പി.കെ. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.ഡോ. ജ്യോതി മിശ്ര, ഡോ. സി. ഐശ്വര്യ എന്നിവര്‍ രോഗികളെ പരിശോധിച്ചു. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകള്‍, മാംസവളര്‍ച്ച, ഉന്തിയ മോണ, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കാനുള്ള ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് തുടങ്ങിയ വൈകല്യങ്ങള്‍ക്ക് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യമായി മംഗളൂരു ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ആശുപത്രിയില്‍ ശസ്ത്രക്രിയയും നടത്തും. തുടര്‍ചികിത്സയും സൗജന്യമാണ്.

 

Leave A Reply

Your email address will not be published.