Listen live radio

പരിക്കേറ്റ് സ്വരേവ് പിന്‍മാറി; റാഫയുടെ അതിജീവനം; 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്ക് ഒരു ജയം അകലം

after post image
0

- Advertisement -

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇതിഹാസ താരം റാഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍ എതിര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്ന് നദാലിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടാന്‍ നദാലിന് ഇനി ഒരു വിജയം മാത്രം മതി.

 

സ്‌കോര്‍: 7-6 (10-8), 6-6.

സെമിയില്‍ നദാലിന് കടുത്ത വെല്ലുവിളി തീര്‍ത്താണ് സ്വരേവ് നിന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നേടാന്‍ നദാലിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വന്നു. രണ്ടാം സെറ്റും സമാന രീതിയില്‍ മുന്നേറവേയാണ് സ്വരേവിന്റെ പിന്‍മാറ്റം.

താരത്തിന് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. വീല്‍ ചെയറിലാണ് താരം കോര്‍ട്ട് വിട്ടത്.

4-2 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയാണ് സ്വരേവ് ആദ്യ സെറ്റില്‍ മുന്നേറിയത്. ഇത് ഒരു ഘട്ടത്തില്‍ 6-2 ആയി ഉയര്‍ത്താനും സ്വരേവിന് സാധിച്ചു.

എന്നാല്‍ അവിടെ നിന്ന് നദാല്‍ തിരിച്ചടിച്ച് തുടര്‍ച്ചയായി നാല് സെറ്റ് പോയിന്റുകള്‍ നേടി ഒപ്പമെത്തി. ഇതോടെ പോരാട്ടം ടൈബ്രേക്കറിലേക്ക്. 10-8ന് റാഫ ഒന്നാം സെറ്റ് രക്ഷിച്ചെടുക്കുന്നു.

രണ്ടാം സെറ്റിലും സ്വരേവായിരുന്നു മുന്നില്‍. 5-3 എന്ന നിലയിലാണ് ജര്‍മന്‍ താരം കുതിച്ചത്. അവിടെ നിന്നു നദാല്‍ ഒരിക്കല്‍ കൂടി കയറി വരികയായിരുന്നു.

Leave A Reply

Your email address will not be published.