Listen live radio

ഗോത്രവർഗ്ഗങ്ങൾ ഇല്ലാതായാൽ പ്രകൃതി മരിക്കും. സുകുമാരൻ ചാലി ഗദ്ധ

after post image
0

- Advertisement -

പ്രകൃതിയെ സൂക്ഷ്മമായി അറിയുമ്പോഴും, അനുഭവിക്കുമ്പോഴും മുതലാണ് പരിസ്ഥിതിപാഠം ആരംഭിക്കുന്നതെന്നും അത് നന്മ മനസ്സിന്റെ തുടക്കമാണെന്നും ഗോത്രവർഗ്ഗങ്ങളുടെ സംസ്ക്കാരം തകർക്കപ്പെടൽ പ്രകൃതിയുടെ മരണത്തിൽ കലാശിക്കുമെന്നും കേരള സാഹിത്യ അക്കാദമി അംഗവും ഗോത്ര കവിയുമായ സുകുമാരൻ ചാലിഗദ്ധ അഭിപ്രായപ്പെട്ടു.
ആവിലോറ എം.എം ഏ.യു.പി സ്കൂളിൽ പുല്ലും, പൂവും, പുഴയും എന്ന പേരിൽ പ്രകൃതി സാഹോദര്യംപരിസ്ഥിതി വാരാചരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കവിതകളും ആലപിച്ചു.ഉള്ളൂർ എസ്. പരമേശ്വരയ്യർ അനുസമരണവും നടത്തി. വാരാചരണത്തിന്റെ ഭാഗമായി നടത്തിയ
പ്രസംഗം, കവിത, ഉപന്യാസം, ചിത്രരചന, പോസ്റ്റർ രചന, എന്നിവയിൽ പങ്കെടുത്ത കുട്ടികളെ പരിപാടിയിൽ വെച്ച് അനുമോദിച്ചും.
ഫർ ബിൻ ലമീസ്, ആയിഷ മിന , നീ മഹനൂൻ എന്നിവർ ഉള്ളൂരിന്റെ പ്രകൃതി കവിതകൾ ആലപിച്ചു. HM ഇൻ ചാർജ്ജ് പി.ലളിത അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന കോ – ഓഡിനേറ്റർ വി.സുരേഷ്കുമാർ സ്വാഗതം പറഞ്ഞു. എം.കെ. ഡെയ്സി, കെ.എം ആശിക് റഹ്മാൻ, വി. അബ്ദുൽ സലാം, കെ.എം ബിനീഷ് കുമാർ, എന്നിവർ സംസാരിച്ചു. പി.ടി. സുപ്രിയ, ജുബെരിയ, ഗോകുൽ എന്നാവർ നേതൃത്തം നൽകി.

Leave A Reply

Your email address will not be published.