Listen live radio
കണ്ണൂരിൽ റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂർ: കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ ഇടിച്ചു കയറി രണ്ട് പേര് മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എന്‍ നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. റോഡിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനെയും വാഹനം ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.