Listen live radio

പ്രതിഷേധ പ്രകടനവും യോഗവും നടത്തി

after post image
0

- Advertisement -

മാനന്തവാടി: രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫീസ് തകര്‍ക്കുകയും ,ജീവനക്കാരെ മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ചിന്റെ നേത്യത്വത്തില്‍  താലൂക്ക് ഓഫീസ് ,മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രകടനവും,പ്രതിഷേധ യോഗവും നടത്തി. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സംസ്ഥന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട്  മോബിഷ് പി.തോമസ് ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി.അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്‍.ജെ. ഷിബു ,സംസ്ഥാന കമ്മറ്റിയംഗങ്ങളായ സജി ജോണ്‍ ,അഷ്‌റഫ് മമ്പറം , സംസ്ഥാന കൗണ്‍സില്‍ അംഗം ജിജു ടി.കെ ,ബ്രാഞ്ച് സെക്രട്ടറി എം.എ.ബൈജു എന്നിവര്‍ സംസാരിച്ചു.ശരത്ത് ശശിധരന്‍ ,മുരളി എം ,രഞ്ചന്‍ ടി. ,ജയേഷ് പി. ,ഷിജില്‍  സ്റ്റീഫന്‍ ,ശിവന്‍ പുതുശ്ശേരി എന്നിവര്‍ നേത്യത്വം നല്കി .

Leave A Reply

Your email address will not be published.