Listen live radio

പ്രീമിയര്‍ ലീഗ് സീസണ്‍ 2; പറക്കൂത്ത് എഫ്.സി ജേതാക്കള്‍

after post image
0

- Advertisement -

പൊഴുതന: പൊഴുതന പഞ്ചായത്ത് പ്രീമിയര്‍ ലീഗ് സീസണ്‍ 2 പറക്കൂത്ത് എഫ്.സി ജേതാക്കളായി. പറിക്കൂത്ത് എഫ്.സിയുടെ ഹാഷിമാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ബൊക്കാ ജൂനിഴേയ്‌സുമായുള്ള ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗേളുകള്‍ക്ക് വിജയിച്ചാണ് കിരീടം നേടിയത്. പൊഴുതന പഞ്ചായത്ത് പരിധിയിലെ കളിക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പത്ത് ടീമുകളാണ് ലീഗില്‍ പങ്കെടുത്തത്. 5 ടീമുകളുടെ രണ്ട് ഗ്രൂപ്പുകളായി ലീഗടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ജേതാക്കളായി യോഗ്യത നേടിയ പറക്കൂത്ത് എഫ്.സി ടൂര്‍ണ്ണമെന്റില്‍ പരാജയം നേടിയാതെയാണ് രണ്ടാമത് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ പട്ടം നേടിയത്. രണ്ടാം സ്ഥാനക്കാരായ ബൊക്കാ ജൂനിനേഴ്‌സ്, എസ്പാനിയ എഫ്.സി, സോക്കര്‍ ലവേഴ്‌സ് എന്നിവരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകള്‍.ലീഗില്‍ രജിസ്റ്റര്‍ ചെയ്ത പൊഴുതന പഞ്ചായത്ത് പരിധിയിലുള്ള കളിക്കാരെ ലേലത്തിലൂടെയാണ് ടീമുകള്‍ക്ക് നല്‍കിയത്്.

ഫൈനലിനേടുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് അനസ് റഓസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ട്രഷറര്‍ ഹബീബ് അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍ കെ.വി ബാബു, മാതൃഭൂമി വയനാട് ബ്യൂറോ ചീഫ് ഷൗക്കത്തലി, അച്ചൂര്‍ എസ്റ്റേറ്റ് മാനേജര്‍ സഞ്ജു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ഷാഹിന, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. മമ്മി, എം.എം. ജോസ്, കെ.കെ ഹനീഫ, കാദിരി നാസര്‍, എം. സെയ്ത്, സി.എച്ച് മമ്മി, അഷ്‌റഫ് പൂന്തോടന്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി റംഷീദ്, മികച്ച ഗോള്‍ കീപ്പര്‍ അന്‍ഷാദ്, പ്രതിരോധ താരം ജാസിര്‍, ഏമേര്‍ജിംഗ് പ്ലെയര്‍ ഷിജു, എന്നിവരെ തെഞ്ഞെടുത്തു. എസ്പാനി. എഫ്.സിയുടെ അസ്ഹറുദ്ധീനാണ് ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോറര്‍.

Leave A Reply

Your email address will not be published.