Listen live radio

മൂളിത്തോട് റോഡ് 18 ആം തിയ്യതി ജനങ്ങൾ ഉപരോധിക്കും

after post image
0

- Advertisement -

മാനന്തവാടി: എടവക പഞ്ചായത്തിലെ മൂളിത്തോട് ടൗണിൽ സ്വകാര്യ വ്യക്തി പൈപ്പ് കൽവർട്ട് കല്ലും മണ്ണുമിട്ട് അടച്ചതിനാൽ മൂളിത്തോട് ടൗണിൽ ഉണ്ടായ വെള്ളക്കെട്ടും അതിനെ തുടർന്നുണ്ടായ വിഷയങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഉൾപ്പടെയുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിക്ഷേധിച്ച് മൂളിത്തോട് ജനങ്ങൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി ഈ മാസം 18 ന് മുളിത്തോട് റോഡ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മിറ്റീ ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യ വ്യക്തി പൊതുമരത്ത് വകുപ്പ് സ്ഥലം കയ്യേറി മണ്ണിടുകയും മുപ്പത് വർഷമായി മഴവെള്ളം ഒഴുകുന്ന കലുങ്ക് അടക്കുകയും ചെയ്തിരിക്കുന്നു. ഇത് കരണമുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുകയും തകർച്ച നേരിടുന്ന വീടിനും പള്ളിക്കും സംരക്ഷണം നൽകുകയും വേണം. പൊതുമരത്ത് വകുപ്പ് സ്ഥലം അളന്നു തിട്ടപ്പെടുത്തി മൂളിത്തോട് ടൗണിലെ ഓട്ടോ സ്റ്റാൻഡ് സൗകര്യപ്പെടുത്തണമെന്നും
അനധികൃതമായി മണ്ണിടുന്ന സ്വകാര്യ വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കണം. ഏന്നും ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൺവീനർ ഏസ് മുനീർ, ചെയർമാന്‍ സൂപ്പിവേരോട്ട്, പ്രസാദ്, എ കെ മൊയ്‌തു,വി ഉസ്മാൻ ഏന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.