Listen live radio

‘യുപിയില്‍ അത് ചെയ്യാന്‍ ഇര്‍ഫാന് ഹബീബിന് ധൈര്യമുണ്ടായില്ല, കേരളത്തില്‍ എന്തും നടക്കും’

after post image
0

- Advertisement -

ന്യൂഡല്‍ഹി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ വിസി ഗൂഢാലോചന നടത്തിയെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ല. കേരളത്തിലായതുകൊണ്ടാണ് ഇത് നടക്കുന്നതെന്നും മറ്റിടങ്ങളില്‍ ഇര്‍ഫാന്‍ ഹബീബ് അത് ചെയ്യില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

അലിഗഡില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഹബീബ് എതിര്‍ത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ തടയാന്‍ ധൈര്യമുണ്ടാവില്ല. കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥാണ്. അവിടെ കയ്യേറ്റം ചെയ്താല്‍ എന്തുണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. കേരളത്തില്‍ ഇര്‍ഫാന്‍ ഹബീബിന് എന്തും നടക്കും. പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. വൈസ് ചാന്‍സലര്‍ ആയുള്ള അദ്ദേഹത്തിന്റെ പുനര്‍നിയമനം അതിനുള്ള പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്് ഭരിക്കുന്നവര്‍ക്ക് അവരുടെ ബന്ധുക്കളെ ഇഷ്ടാനുസരണം നിയമിക്കാനാണെന്നും ബില്‍ പരിശോധിച്ച ശേഷമേ ഒപ്പിടുകയുള്ളുവെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.