ഗാന്ധിനഗര്‍: മലയോര റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി അലങ്കോലമായി കിടക്കുന്ന ഗോരിമൂല സിഎസ്‌ഐ സെമിത്തേരിക്ക് മുന്‍പിലുളള പാര്‍ക്കിങ്ങ് സൗകര്യം മാലിന്യങ്ങള്‍ നീക്കി ഇന്റര്‍ലോക്ക് പാകി ഉടന്‍ ഉപയോഗയോഗ്യമാക്കണമെന്ന് ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൂടാതെ സെന്റ് ജോസഫ്‌സ് ടിടിഐ വരെയുളള ഓവുചാലിന് സ്ലാബ് ഇട്ട് റോഡിന് ഇരുവശവും ഇന്റര്‍ലോക്ക് പാകുന്ന പ്രവര്‍ത്തിയും ഉടന്‍ പൂര്‍ത്തീകരിക്കണം.കൂടാതെ ടിടിഐ ക്ക് മുന്നിലുളള സീബ്രാലൈന്‍ മാഞ്ഞു പോയത് അപകടം വിളിച്ചു വരുത്തുന്നുണ്ട്.
ഇതിനും ഉടന്‍ പരിഹാരം കാണേണ്ടതുണ്ട്. യോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി അറിഞ്ഞിരിക്കേണ്ട ഭൂനിയമങ്ങള്‍ എന്ന വിഷയത്തില്‍ എസ്.രാജേഷ് കുമാര്‍ (വില്ലേജ് ഓഫീസര്‍,തൊണ്ടര്‍നാട്) ക്ലാസെടുത്തു. പ്രസിഡണ്ട് എന്‍.എ.ഫൗലാദ് അധ്യക്ഷത വഹിച്ചു. പൊഫ.ചാക്കോച്ചന്‍ വട്ടമറ്റം സ്വാഗതവും പി.ബാലന്‍ നന്ദിയും പറഞ്ഞു.














