Listen live radio

ചീരാൽ പ്രദേശത്ത് വീണ്ടും കടുവയിറങ്ങി, പശുവിനെ കൊന്നു

after post image
0

- Advertisement -

പഴൂരിൽ വീണ്ടും കടുവ പശുവിനെ കൊന്നു തിന്നു.പഴൂർ മാങ്ങാട്ട് ഇബ്രാഹിന്റെ പശുവിനെയാണ് കടുവ ഇന്നലെ കൊന്നുതിന്നത്. മാങ്ങാട്ട് അസ്മയുടെ പശുവിനെ കടുവ ആക്രമിച്ചു.ഇതോടെ ഒരു മാസത്തിനിടെ ഏട്ടമത്തെ പശുവാണ് കടുവയുടെ ആക്രമണത്തിൽ പഴൂർ പ്രദേശത്ത് മാത്രം കൊല്ലപ്പെടുന്നത്.
15ഓളം പശുകൾ ഇതുവരെ അക്രമണത്തിന് ഇരയായി. ഇന്നലെ രാത്രി കുടുക്കി പോലീസ് സ്റ്റേഷൻ പരിസരത്ത് അയലക്കാട് രാജൻന്റെ പശുവിനെയും കടുവ ആക്രമിച്ചിരുന്നു.തുടർന്ന് രാത്രിവൈകിയും നാട്ടുകാർ പഴൂർ റോഡ് ഉപരോധിച്ചിരുന്നു. ഏകദേശം ഈ സമയത്ത് തന്നെയാണ് തൊട്ടടുത്തുള്ള പ്രദേശത്തുനിന്ന് കടുവ രണ്ടു പശുക്കളെ ആക്രമിക്കുകയും ഒന്നിനെ കൊലപ്പെടുത്തുകയും ചെയ്തത്.ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്താണ് ഇന്നലെ രാത്രി ഉണ്ടായ രണ്ട് ആക്രമണവും റിപ്പോര്ട്ട് ചെയ്തത്.ഇതോടെ വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നുവരുന്നത് .

Leave A Reply

Your email address will not be published.