Listen live radio

ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ

after post image
0

- Advertisement -

പയ്യംമ്പള്ളിയിലും, പിലാക്കാവ് അടിവാരത്തും ഹെൽത്ത് വെൽനസ് സെന്റർ തുടങ്ങാൻ തീരുമാനം. കുറുക്കൻമൂല പി.എച്ച്.സിയിൽ പോളിക്ലിനിക്ക് ആരംഭിക്കുമെന്നും ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുറുക്കൻമൂല പി.എച്ച്.സി.യിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.ജനങ്ങളുടെ ചിരകാല അഭിലാഷമായ മിനി ആശുപത്രികളാണ് പയ്യംമ്പള്ളിയിലും പിലാക്കാവ് അടിവാരത്തും ആരംഭിക്കുന്നത്. കുറുക്കൻമൂല പി.എച്ച്.സി.യിൽ ഒരോ ദിവസങ്ങളിലായി ഗൈനക്കോളജി, പീഡിയാട്രിസ്റ്റ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ചികിത്സ ഒരുക്കുന്നതാണ്. ആശുപത്രികൾ തുടങ്ങുന്നതിന് മുന്നോടിയായി ഡിസംബർ 5 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പയ്യംമ്പള്ളി പാരീഷ് ഹാളിലും 6-ാം തീയ്യതി 4 മണിക്ക്ല പിലാക്കാവ് ശിശു മന്ദിരത്തിൽ വെച്ചും സ്വാഗത സംഘം യോഗം ചേരുമെന്നും ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാ രാജീവർ, പാത്തുമ്മടീച്ചർ.പി.വി.എസ്. മൂസ, കൗൺസിലർമാരായ ഷിബു ജോർജ്, പി.വി.ജോർജ്, വി.യു. ജോയി, പി.എം.ബെന്നി മാർഗരറ്റ് തോമസ്, ഷീജ മോബി, ലൈല സജി തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.