Listen live radio

ഓയോ സ്ഥാപകന്റെ പിതാവ് ഫ്‌ളാറ്റിന്റെ 20-ാം നിലയിൽനിന്ന് വീണ് മരിച്ചു

after post image
0

- Advertisement -

ന്യൂഡൽഹി: ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേശ് അഗർവാൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽനിന്ന് വീണാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഡിഎൽഎഫ് ഫ്‌ളാറ്റിന്റെ 20-ാം നിലയിൽനിന്ന് ഒരാൾ വീണുവെന്ന വിവരം ഉച്ചയ്ക്ക് ഒരു മണിക്കാണ് ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് അഗർവാളാണ് മരിച്ചതെന്ന് വ്യക്തമായത്.മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എക്കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗർവാൾ പറഞ്ഞു.

Leave A Reply

Your email address will not be published.