Listen live radio

കുളത്തിൽ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി

after post image
0

- Advertisement -

 
വയനാട് മേപ്പാടി കുന്നുംമ്പറ്റ കോട്ടനാട് 46 ലെ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിൽ വീണ കാട്ടുകൊമ്പനെയും പിടിയാനനെയും രക്ഷപ്പെടുത്തി. പുലർച്ചെയാണ് സമീപത്തെ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകളാണ് കുളത്തിൽ വീണത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും പോലീസ് നാട്ടുകാരും കുളത്തിൽ വീണ കാട്ടാനകളെ കയറ്റാൻ ശ്രമം ആരംഭിച്ചെങ്കിലും പിന്നിട് മണ്ണുമന്തിയന്ത്രം എത്തിച്ച് കുളത്തിന്റെ ഉയരം കുറഞ്ഞ ഭാഗത്തെ മൺതിട്ടയിടിച്ച് കാട്ടാനകൾ കയറുന്നതിന് വഴിയൊരിക്കി ആനകളെ രക്ഷപ്പെടുത്തിയത്. സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ രക്ഷപ്പെടുത്തി വനത്തിലേക്ക് തുരുത്തിയാത്. പ്രദേശത്ത് കാട്ടാന ശല്ല്യം രൂക്ഷമാണ്

Leave A Reply

Your email address will not be published.