Listen live radio

വയനാടിന്റെ അതിർത്തിയിലെ ഗ്രാമങ്ങളോട് മനുഷ്യത്വം കാട്ടി കേരള സർക്കാർ

after post image
0

- Advertisement -

മാനന്തവാടി ജില്ലാ ആശുപത്രിയെ അവശ്യ ആരോഗ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേരള അതിർത്തിയിലെ കർണ്ണാടകത്തിലെ ഗ്രാമീണർക്ക് കർശന നിബന്ധനകളോടെയാണ് അവശ്യ ആരോഗ്യ സൗകര്യമൊരുക്കി ‘കേരള സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്. കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് മാനന്തവാടി ജില്ലാ ആശുപത്രിയെയാണ്. ലോക്ക്ഡൗൺ പ്രഖ്യാപനത്തോട അതിർത്തിക്കപ്പുറത്തുള്ള കർണ്ണാടക അതിർത്തി ഗ്രാമങ്ങൾ പലവിധ രോഗങ്ങൾക്കും ആശുപത്രിയിലെത്താനാകാതെ കടുത്ത പ്രതിസന്ധിയിലായിരിരുന്നു. കേരള അതിർത്തിയിലെ ഗ്രാമ പഞ്ചായത്തായ ഡി.ബി. കുപ്പയെന്നെ ബൈരക്കുപ്പ പഞ്ചായത്തിലെ ആളുകൾക്ക് കേരള സർക്കാരിന്റെ മനുഷ്യത്വപരമായ ഇടപെടൽ വലിയ ആശ്വാസമായി.
വയനാട് തോൽപ്പെട്ടിയിലെ കേരള കർണാടക അതിർത്തിയിലൂടെ രോഗികളോ ആവശ്യമരുന്നുകളോ കടത്തി വിടില്ലെന്ന കർണ്ണാടക നിലപാട് നിലനിൽക്കെയാണ് കേരള സർക്കാർ കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അനുകുലമായ നിലപാട് സ്വീകരിച്ചത്. മടിക്കേരി സിദ്ധാപുരത്തെ ആശുപത്രിയിലേക്കുള്ള ഡയലിസിസ് മരുന്നുകൾ അരകിലോമീറ്റർ ദൂരം പോലീസുകാർ ചുമന്നാണ് തോൽപ്പെട്ടിയിൽ നിന്ന് കർണാടക അതിർത്തി കടത്തിയത്.അതിർത്തി കർണ്ണാടക ഗ്രാമങ്ങളിലെ സാധാരണക്കാരായ ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കുമാണ് കേരള സർക്കാരിന്റെ ഇടപെടലിൽ ഗുണം ലഭിക്കുക. ഇതിനിടയിലും അതിർത്തി റോഡുകൾ അടച്ചിടരുതെന്ന കേന്ദ്രനിർദ്ദേശം പരിഗണിക്കാതെ വാശിയോടെ കോടതിയെ സമീപിക്കുകയാണ് കർണ്ണാടക സർക്കാർ ചെയ്യതത്

Leave A Reply

Your email address will not be published.