Listen live radio
- Advertisement -
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സർഗ്ഗ 2023 പഞ്ചദിന ജില്ലാ തല സമ്മർ ക്യാമ്പിൽ വയനാട് ജില്ലാ കളക്ടർ ഡോ.രേണുക രാജ്.ഐ.എ.എസ് കേഡറ്റുകളുമായി സംവദിച്ചു. തന്റെ ബാല്യകാല അനുഭവങ്ങളും ജീവിതത്തിൽ പ്രചോദനമായ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമുമായുള്ള കുട്ടിക്കാലത്തെ കണ്ടുമുട്ടലും കളക്ടർ കേഡറ്റുകളുമായി പങ്കു വെച്ചു. ജീവിതത്തിൽ ഏതൊരു പ്രതിസന്ധിയിലും ആന്മ വിശ്വാസം കൈവിടാതെ മുന്നോട്ടു കുതിക്കണമെന്ന് കളക്ടർ ആഹ്വാനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 800 ഓളം കേഡറ്റുകൾ തങ്ങളുടെ സംശയങ്ങളും , പ്രതീക്ഷകളും കളക്ടറുമായി പങ്കിട്ടു.കോഴിക്കോട് ഇന്റലിജൻസ് എസ് .പി പ്രിൻസ് എബ്രഹാം, നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ റാഷിദ് ഗസാലി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.