Listen live radio

മസാല ബോണ്ട് കേസില്‍ തോമസ് ഐസകിന് നിര്‍ണായ പങ്ക്; മിനുട്‌സ് പുറത്ത് വിട്ട് ഇഡി

after post image
0

- Advertisement -

കൊച്ചി: മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ലെന്നും ഇഡി പറയുന്നു. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോള്‍, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാല്‍ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക റോള്‍ തോമസ് ഐസക് വഹിച്ചിരുന്നു. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തില്‍ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു.

ഉയര്‍ന്ന പലിശ നല്‍കി ബോണ്ട് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ പലിശ കൂടുതലാണെങ്കിലും ഭാവിയില്‍ കിഫ്ബിയ്ക്ക് ഗുണം ചെയ്യുമെന്ന് തോമസ് ഐസക് നിലപാടെടുത്തുവെന്നും ഇതേ തുടര്‍ന്നാണ് മസാലബോണ്ട് ഇറക്കാന്‍ തീരുമാനിച്ചതെന്നും ഇഡി പറയുന്നു.

പത്ത് മാസമായി കിഫ്ബിയടക്കം എതിര്‍കക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. എതിര്‍ കക്ഷികള്‍ മനപൂര്‍വം നിസഹകരിക്കുകയാണ്. കേസില്‍ സമന്‍സ് അയക്കുന്നത് നടപടിക്രമം മാത്രമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ലെന്നും ഇ ഡി പറയുന്നു.

Leave A Reply

Your email address will not be published.