Listen live radio

‘പ്രണയസാഫല്യം’; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

after post image
0

- Advertisement -

ടി സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്.

‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു’- എന്ന അടിക്കുറിപ്പിലാണ് സ്വാസിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിങ്ക് ബോർഡറിലുള്ള സിൽക് സാരിയാണ് സ്വാസിക ധരിച്ചിരുന്നത്. ഷർവാണിയായിരുന്നു പ്രേമിന്റെ വേഷം. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും

Leave A Reply

Your email address will not be published.