Listen live radio

ഫ്രീസറില്‍ മൃതദേഹങ്ങള്‍ നിറഞ്ഞു; മെഡിക്കല്‍ കോളേജിലെ മൃതദേഹങ്ങള്‍ തറയില്‍

after post image
0

- Advertisement -

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ ഇടമില്ല. സ്ഥലം ഇല്ലാതായതോടെ ഫ്രീസറിന് വെളിയില്‍ തറയില്‍ സൂക്ഷിക്കേണ്ട അവസ്ഥയാണ്. വാഹന അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചയാളടെയും, തിങ്കളാഴ്ച രാത്രിയില്‍ വൈക്കത്തു നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരവേ മരിച്ച ആളുടെയും, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ പുലര്‍ച്ചെ മരിച്ച മൂന്ന് പേരുടെയും ഉള്‍പ്പടെ അഞ്ച് മൃതദേഹങ്ങളാണ് തറയില്‍ സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കളുടെ സമ്മതത്തോടെയാണ് തറയില്‍ സൂക്ഷിച്ചിരിക്കുന്നത്.
അനാഥ മൃതദേഹങ്ങള്‍ കൊണ്ട് ഫ്രീസര്‍ നിറഞ്ഞതാണ് കാരണം.
2019 ആഗസ്റ്റ് 31 മരിച്ച ആളുടെ അടക്കം എട്ട് അനാഥ മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. പുതിയ 18 ഫ്രീസര്‍ ഉള്‍പ്പെടെ 30 ഫ്രീസര്‍ ആണ് ആകെയുള്ളത്. ഇതില്‍ പഴയ 12 എണ്ണം തകരാറിലാണ്. ശേഷിച്ച പുതിയ 18 ഫ്രീസറുകളില്‍ എട്ട് അനാഥ മൃതദേഹങ്ങള്‍, ആറ് എണ്ണത്തില്‍ മരണശേഷം കൊറോണ പരിശോധന ഫലം കാത്ത് കിടത്തിയിരിക്കുന്നവയുമാണ്. ഒരെണ്ണം മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതാണ്. ശേഷിച്ച മൂന്ന് ഫ്രീസറുകളിലും മൃതദേഹങ്ങളുണ്ട്
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമായ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുവാന്‍ കഴിയാതെ അധികൃതര്‍ ബുദ്ധിമുട്ടുകയാണിപ്പോള്‍. മുന്‍ കാലങ്ങളില്‍ അനാഥരോഗികള്‍ ചികിത്സയില്‍ കഴിയവേ മരിച്ചാല്‍ പരമാവധി രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവില്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സംസ്‌കരിക്കുമായിരുന്നു. ഇത്തരം മൃതദേഹങ്ങള്‍ മറവ് ചെയ്യണമെങ്കില്‍ പോലീസിന്റെ എന്‍ഒസി ആവശ്യമായി വരുന്നു. ഇതാണ് കാലതാമസത്തിന് കാരണം.

Leave A Reply

Your email address will not be published.