Listen live radio

ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മുക്തി നേടുന്ന രാജ്യം ; പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യ വേഗതയോടും ഐക്യദാർഢ്യത്തോടും കൂടി പ്രതികരിച്ചു- പ്രധാനമന്ത്രി

after post image
0

- Advertisement -

ഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മുക്തി നേടുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക ഉപദേശക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ആരോഗ്യമേഖലയുടെ താഴേത്തട്ടില്‍ നിന്ന് മുതലുള്ള കൃത്യമായ പ്രവര്‍ത്തനം കൊവിഡ് പ്രതിരോധത്തില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് മോദി പറഞ്ഞു
‘കൊവിഡിനെതിരായ പോരാട്ടത്തില്‍, ഞങ്ങളുടെ താഴെത്തട്ടുമുതലുള്ള ആരോഗ്യ സംവിധാനം ലോകത്തില്‍ തന്നെ ഇന്ത്യയെ മികച്ച രോഗമുക്തി നിരക്ക് ഉറപ്പാക്കാന്‍ സഹായിക്കുന്നു,’ അദ്ദേഹം പറഞ്ഞു. കൊവിഡ് സമയത്ത് 150 രാജ്യങ്ങള്‍ വൈദ്യസഹായങ്ങള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ രാജ്യത്തിന് നല്‍കിയതായി പറഞ്ഞു. 2025 ആകുമ്പോഴേക്കും ഇന്ത്യയെ ടി.ബി മുക്ത രാജ്യമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡ് പോരാട്ടത്തില്‍ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യസഹായവും മറ്റു സഹായങ്ങളും നല്‍കി.
“ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യ വേഗതയോടും ഐക്യദാർഢ്യത്തോടും കൂടി പ്രതികരിച്ചു. കോവിഡിനെതിരായ ഞങ്ങളുടെ സംയുക്ത പോരാട്ടത്തിൽ, 150 ലധികം രാജ്യങ്ങളിലേക്ക് വൈദ്യസഹായവും മറ്റും നൽകിയിട്ടുണ്ട്”- മോദി പറഞ്ഞു.
സര്‍ക്കാരുകളുടേയും പൗരസമൂഹത്തിന്റേയും ശ്രമങ്ങള്‍ സംയോജിപ്പിച്ച് എല്ലാ രാജ്യങ്ങളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ചു. കൊവിഡില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും മോദി ആവര്‍ത്തിച്ചു.

Leave A Reply

Your email address will not be published.