Listen live radio

മീനങ്ങാടിയില്‍ 20 ലക്ഷം രൂപ കവര്‍ന്ന സംഭവം ; രണ്ടുപേര്‍ കൂടി പിടിയില്‍

after post image
0

- Advertisement -

മീനങ്ങാടി പെട്രോള്‍ പമ്പില്‍ വച്ച് 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കേസിലുള്‍പ്പെട്ട 12 പേരെയും പിടികൂടിയ മീനങ്ങാടി പോലീസ് ബാക്കിയുള്ള ഒരാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒളിവില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ പിണറായി സൗപര്‍ണ്ണികയില്‍ സുരേഷ് (36) നെ രഹസ്യവിവരത്തെ തുടര്‍ന്ന് മാനന്തവാടി ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും, കണ്ണൂര്‍ പളളി പറമ്പ് കോടിപ്പൊയില്‍ കാരോത്ത് റംഷീദി ( 31) നെ കണ്ണൂര്‍ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഡിസംബര്‍ 7 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

മീനങ്ങാടി 54 ലെ പെട്രോള്‍ പമ്പില്‍ നിന്നും 2 വാഹനങ്ങളിലായെത്തി മറ്റൊരു കാറിലുണ്ടായിരുന്ന കോഴിക്കോട് എകരൂല്‍ സ്വദേശി മക്ബൂല്‍, ഈങ്ങാപ്പുഴ സ്വദേശി നാസര്‍ എന്നിവരില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളെയാണ് മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടിയത്.

മീനങ്ങാടി സ്റ്റേഷന്‍ ഓഫീസര്‍ പി.ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. അന്വേഷണത്തില്‍ 10 പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മീനങ്ങാടി പോലീസ് മുന്‍പ് പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ എസ് ഐ മാത്യൂ, SCPOമാരായ പ്രവീണ്‍ കെ.എം. , പി.കെ. ചന്ദ്രന്‍, സുമേഷ് എം. എസ്, ഉണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.