Listen live radio

വയനാട്ടില്‍ 72.92 ശതമാനം പോളിംഗ്

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രാത്രി എട്ടര വരെ ലഭിച്ച കണക്കനുസരിച്ച് 72.92 ശതമാനം പോളിംഗ്. 2019ല്‍ ഇത് 80.33 ശതമാനമായിരുന്നു. പാര്‍ലമെന്റ് മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളില്‍ മാനന്തവാടി-72.66, സുല്‍ത്താന്‍ ബത്തേരി-72.50, കല്‍പ്പറ്റ-72.43, തിരുവമ്പാടി-73.25, ഏറനാട്-76.11, നിലമ്പൂര്‍-70.90, വണ്ടൂര്‍-73.17 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. മണ്ഡലത്തില്‍ ഇക്കുറി 14,52,423 പേര്‍ക്കായിരുന്നു സമ്മതിദാനാവകാശം. ഇതില്‍ 10,66,483 പേര്‍ വോട്ട് ചെയ്തു. മണ്ഡലത്തിലെ 7,21,054 പുരുഷ വോട്ടര്‍മാരില്‍ 5,16,102 പേര്‍(71.57 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. 7,41,354 സ്ത്രീ വോട്ടര്‍മാരില്‍ 5,50,378 പേര്‍(74.23 ശതമാനം) വോട്ട് ചെയ്തു. 15 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ മൂന്നു പേരാണ്(20 ശതമാനം)വോട്ട് ചെയ്തത്.

Leave A Reply

Your email address will not be published.