Listen live radio

പെരിഞ്ചേരിമലയില്‍ വനം കത്തിയ സംഭവം രണ്ട് പേര്‍ അറസ്റ്റില്‍

after post image
0

- Advertisement -

മക്കിയാട്:മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മക്കിയാട് ഫോറസ്റ്റ്സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ചേരിമലയില്‍ കഴിഞ്ഞ ആഴ്ചയില്‍ വനത്തിന് തീയിട്ട രണ്ട് പേരെ വനം വകുപ്പ് പിടികൂടി.പെരിഞ്ചേരിമല കോളനിയിലെ സഹോദരങ്ങളായ വിജയന്‍,അനീസ് എന്നിവരെയാണ് വനംവുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.ഈ മാസം 10 ന് ഞായറാഴ്ച രാത്രിയായിരുന്നു പെരിഞ്ചേരിമലയിലെ അടിക്കാടിന് തീപിടിച്ചത്. വനത്തിലെ നാല്ഹെക്ടറോളം പുല്‍മേടാണ് തീയില്‍ കത്തിനശിച്ചത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തീകൊടുത്ത രണ്ട് പേരെ ഇന്ന് രാവിലെ പിടികൂടിയത്.

തങ്ങളാണ് തീകൊടുത്തതെന്ന് ഇവര്‍ വനം വകുപ്പിന് മൊഴിനല്‍കി.മക്കിയാട് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബി വി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.തീകൊടുത്തതിന് പിന്നില്‍ മറ്റാരെങ്കിലും പങ്കാളികളാണോ എന്നും ആരുടെയെങ്കിലും പ്രേരണപ്രകാരമാണോ ഇവര്‍ തീകൊടുത്തതെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.