Listen live radio

പെണ്‍കുട്ടിയെ കാണാതായ സംഭവം : കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍

after post image
0

- Advertisement -

 

പനമരം: പനമരത്തു നിന്ന് 14 വയസ്സുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേയ്‌സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ തങ്കമ്മയുടെ രണ്ടാം ഭര്‍ത്താവ് വിനോദ് (29) നെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും നാടോടികളാണ്.പനമരം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്.കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നീട് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ സിറ്റി പോലീസിന്റെ സഹായത്തോടെയാണ് തൃശ്ശൂര്‍ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തു വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.കുട്ടിയുടെ വീടിനുസമീപം തങ്കമ്മയുടെ സഹോദരിയുടെ വീടുണ്ട്. അവിടെ അവര്‍ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവര്‍ കുട്ടിയെ പരിചയപ്പെട്ടത്. കുട്ടിയുടെ മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കിയശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. വിനോദ് ശ്രീകണ്ഠാപുരം പോലീസ്സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസിലും പ്രതിയാണ്.

പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ. ദിനേശന്‍, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. കെ.എന്‍. സുനില്‍ കുമാര്‍, സി.പി.ഒ.മാരായ എം.എന്‍. ശിഹാബ്, സി.കെ. രാജി, ഇ.എല്‍. ജോണ്‍സണ്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Leave A Reply

Your email address will not be published.