Listen live radio

ചുട്ട് പൊള്ളും, എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

after post image
0

- Advertisement -

 

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനു കുറവുണ്ടാകില്ലെന്നു കാലാവസ്ഥാ വകുപ്പ്. ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തൃശൂര്‍, കൊല്ലം, പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.നേരിയ മഴ സാധ്യത രണ്ട് ജില്ലകളില്‍ മാത്രമാണ് ഇന്നുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് വേനല്‍ മഴ പ്രവചിച്ചിരിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 24 മുതല്‍ 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

Leave A Reply

Your email address will not be published.