Listen live radio

പോക്‌സോ; പ്രതിക്ക് 130 വര്‍ഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും

after post image
0

- Advertisement -

 

ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് 130 വര്‍ഷത്തെ കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ഹരിപ്രിയ പി. നായരാണ് ശിക്ഷ വിധിച്ചത്. വര്‍ഷങ്ങളായി കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം 2023-ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ ആദ്യാന്വേഷണം നടത്തിയത് മീനങ്ങാടി ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിജു ആന്റണിയായിരുന്നു. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് നൂല്‍പുഴ ഇന്‍സ്പെക്ടര്‍ ആയിരുന്ന ജെ.ആര്‍ രൂപേഷ് കുമാറാണ്. അന്വേഷണത്തില്‍ സഹായിക്കുന്നതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ ഷിനോജ് എബ്രഹാം ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ ഭാഗ്യവതിയും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.