Listen live radio
മാനന്തവാടി:ജില്ലായിലെ അടഞ്ഞ് കിടക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ടൂറിസം കോഡിനേഷന്‍ കമ്മറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇക്കോ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട് കഴിയുന്ന വിവിധ മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്. അവധിക്കാലമായതോടെ നിരവധി സഞ്ചാരികളണ് എത്തുന്നത്.ഇവര്‍ നിരശാരയാണ് മടങ്ങുന്നത്. ഇക്കോ ടൂറിസത്തിലെ ജീവനക്കാര്‍, ഹോട്ടലുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഉള്‍പ്പെടെയുള്ളവര്‍ എന്ത് ചെയ്യണമെന്ന് അറിയതെ ദുരിതത്തിലാണ്.പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് ഈ രംഗത്ത് എത്തിയത്. അടിയന്തര നടപടി സ്വീകരണമെന്നാണ് സംഘടനയുടെ ആവശ്യം.പ്രദീപ് കുറുവ, കെ.വി വേണുഗോപാല്‍, കെ.ബി ഹംസ, പ്രമോദ്, ജി, വിനോദ് കെ. എന്നിവര്‍ സംസാരിച്ചു.