Listen live radio

സാങ്കേതിക സര്‍വകലാശാല: സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

after post image
0

- Advertisement -

തിരുവനന്തപുരം: ഡോ എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്.

രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതായിരുന്നു നിയമ ഭേദഗതി. സേര്‍ച്ച് കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

Leave A Reply

Your email address will not be published.