Listen live radio
തിരുവനന്തപുരം: എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു വാഹനത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ ഭാരത്തെ അണ്‍ലാഡന്‍ വെയ്റ്റ് എന്നാണ് പറയുന്നത്. വാഹനത്തിന്റെയും അതില്‍ കയറ്റാനനുവദനീയമായ വസ്തുക്കളുടെയും ആകെ ഭാരത്തെ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ് ആയാണ് കണക്കാക്കുന്നത്. ഇവ രണ്ടും വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.വാഹനത്തില്‍ കയറ്റാനനുവദനീയമായ വസ്തുക്കളുടെ അളവ് കൂടുമ്പോഴാണ് ഓവര്‍ ലോഡ് ആകുന്നത്.വാഹനത്തില്‍ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള ആള്‍ട്ടറേഷന്‍, Extra fittings തുടങ്ങിയവയൊക്കെ പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള കയറ്റാവുന്ന ലോഡിന്റെ അളവിനെ ബാധിക്കും. അമിത ഭാരം കയറ്റിയാല്‍ മിനിമം 10000 രൂപയാണ് പിഴ.കൂടാതെ അധികമുള്ള ഓരോ ടണ്ണിനും 1500 വീതം അടക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.